Breaking
Tue. Aug 4th, 2026

പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ

സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി. രണ്ടുമാസത്തെ സാവകാശം വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.

പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. രണ്ടുമാസത്തെ സാവകാശം അനുവദിക്കാൻ ആകില്ലെന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ആറുതവണ മന്ത്രിയെ കണ്ടപ്പോൾ ഉണ്ടായ അതേ കാര്യമാണ് ഇന്നും ആവർത്തിക്കുന്നത്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷനെ നിയോഗിക്കണം. ‌ഒരുറപ്പും വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും നൽകുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *