Breaking
Thu. Sep 17th, 2026

ശ്വാസകോശാര്‍ബുദ ദിനാചരണം: പരിശോധനാ ക്യാമ്പ് നടത്തി

നടവയല്‍: ശ്വാസകോശാര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി പൂതാടി യൂണിറ്റും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും സംയുക്തമായി ജൂബിലി ഹാളില്‍ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു, വാര്‍ഡ് അംഗം ബിജു, ഫാ.വിന്‍സന്റ് കളപ്പുരയ്ക്കല്‍, എയിംസ്‌വേ യൂണിറ്റ് പ്രസിഡന്റ് ധന്യ പ്രദീഷ്, സെക്രട്ടറി അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ.എ.കെ. രാധിക വിഷയാവതരണം നടത്തി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *