Breaking
Sun. Aug 2nd, 2026

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: സ്പീഡ് പോസ്റ്റ് പാഴ്സല്‍, ഇന്ത്യ പോസ്റ്റ് പാഴ്‌സല്‍ (റീട്ടെയ്ല്‍) എന്നിവയുടെ നിരക്കുകള്‍ തപാല്‍ വകുപ്പ് പരിഷ്‌കരിച്ചു. ഇന്നലെ മുതല്‍ ഇതു പ്രാബല്യത്തിലായി.

സ്പീഡ് പോസ്റ്റ് വഴി പാഴ്സലയയ്ക്കാന്‍ ദൂരപരിധി അനുസരിച്ചാണ് നിരക്കുകള്‍ കണക്കാക്കിയിരു ന്നത്. ഇനി ലോക്കല്‍, സംസ്ഥാനം, മെട്രോ, ഇതര സംസ്ഥാനം എന്നിവ അടിസ്ഥാനമാക്കും. അതേസ മയം, സ്പീഡ് പോസ്റ്റ് വഴി രേഖകളയയ്ക്കുന്നതിന് ദൂരപരിധി അനുസരിച്ചുള്ള നിരക്കുകള്‍ തുടരും.

ഇന്ത്യ പോസ്റ്റ് പാഴ്‌സലിന് (റീട്ടെയ്ല്‍) ദൂരപരിധി വ്യത്യാസമില്ലാതെ ഒരേ നിരക്കായിരുന്നു. 500 ഗ്രാമിന് 36 രൂപയും അധികമുള്ള ഓരോ 500 ഗ്രാമിനും 16 രൂപയുമായിരുന്നു നിരക്ക്. ഇതും ലോക്കല്‍, സംസ്ഥാനം, മെട്രോ, ഇതരസംസ്ഥാനം എന്നിവ അടിസ്ഥാനമാക്കി സ്ലാബുകള്‍ ഏര്‍പ്പെടുത്തി. നിരക്കു കണക്കാക്കാന്‍ ഇതുവരെ ഏറ്റവും കുറഞ്ഞ തൂക്കം 50 ഗ്രാമായിരുന്നെങ്കില്‍ ഇനിയിത് 500 ഗ്രാമായിരിക്കും.

24 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നീ സമയപരിധിക്കുള്ളില്‍ ഡെലിവറി ഉറപ്പാക്കുന്ന 24 സ്പീഡ് പോസ്റ്റിന്റെയും 48 സ്പീഡ് പോസ്റ്റിന്റെയും നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *