Breaking
Tue. Nov 3rd, 2026

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ, നൂൽപ്പുഴ സിഡിഎസ്, നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. നൂ‌ൽപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ അനൂപ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ അഖില എ ബി അധ്യക്ഷയായ പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ്, വാർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *