Breaking
Thu. Sep 17th, 2026

ഓണം ഖാദി മേള മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർവഹിച്ചു. കൽപ്പറ്റ കെ.ജി.എസിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ആദ്യ വിൽപനയും കൽപ്പറ്റ നഗരസഭാ കൗൺസിലർ എം.പി ബാപ്പു സമ്മാന കൂപ്പൺ വിതരണവും നിർവഹിച്ചു. ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു,ഖാദി ബോർഡ് ഡയറക്ടർ പി സുഭാഷ്, പ്രൊജക്ട് ഓഫീസ‍ർ പി.കെ സിന്ധു, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി, എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ, കെ.ബി.ഇ.എ ജനറൽ സെക്രട്ടറി ബി.എസ് രാജീവ്, സംസ്ഥാന സെക്രട്ടറി പി പ്രകാശൻ, എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *