Breaking
Tue. Jul 28th, 2026

ലഹരിയില്ലാ സമൂഹം നമ്മുടെ ലക്ഷ്യം പരിപാടി നടത്തി

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിക്കതിരായ സാമൂഹിക പ്രതിബദ്ധത വളർത്താനും, സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, കടകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ പതിപ്പിച്ചു.
ലഹരിയില്ല സമൂഹം നമ്മുടെ ലക്ഷ്യം ,എന്ന പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപിക ലിസി ടീച്ചർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ സിസ്റ്റർ എലിസബത്ത്, അധ്യാപകരായ ജെസ്ലിയ,വിനീത എന്നിവരും, സ്കൂൾ ലീഡർ അഭിനന്ദ് കെ എസും മറ്റ് വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, എന്നിവർക്ക് ലഹരിക്കെതിരെ ജാഗ്രത സന്ദേശങ്ങൾ നൽകുന്നതിന് പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ലഹരി ഉപയോഗം തടയുന്നതിൽ സമൂഹത്തിൻറെ കൂട്ടായ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിനും, ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിന് വ്യാപാരികളും, പൊതുജനങ്ങളും, ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയാനും സാധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *