ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍; ഇറാന്റെ ആക്രമണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍. ഇറാന്റെ ആക്രമണമെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലയിലും ഇറാന്റെ കനത്ത ഡ്രോണ്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇറാഖിലെ ഖോര്‍ മോര്‍ ഗ്യാസ് പാടത്തിന് നേരെ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എര്‍ബിലില്‍ ഏഴ് തവണ സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോര്‍ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊര്‍ജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്.

അതേസമയം, ഇറാനുമായി മധ്യസ്ഥര്‍ മുഖേനെ ചര്‍ച്ചകള്‍ തുടരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥരാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച പുനരാരംഭിച്ചതെന്നും ട്രംപ് വ്യക്തമാക്കി.
നിയമവിരുദ്ധമായ നാവിക ഉപരോധത്തിന് അമേരിക്ക ശ്രമിച്ചാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

അതേസമയം, നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച ഇന്ന് വാഷിങ്ടണ്ണില്‍ നടക്കും. ട്രംപും സെലന്‍സ്‌കിയുമായും ഇന്ന് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *