Breaking
Mon. Jul 27th, 2026

സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി

കല്ലോടി: കല്ലോടി ഫൊറോനയുടെ നേതൃത്വത്തില്‍ എ.കെ.സി.സി., കെ.സി.വൈ.എം, മിഷന്‍ലീഗ്, മാതൃവേദി സംഘടനകളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി മള്‍ട്ടിസ്‌പെഷ്യാലിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ , അസ്ഥിരോഗം, യൂറോളജി വിഭാഗം ഡോക്ടര്‍മാരും മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗം , ഇന്‍.എന്‍.ടി. വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ദ്വാരക ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 330 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. എല്ലാ പരിശോധനകളും സൗജന്യമായാണ് നല്‍കിയത്.

കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ.സി.സി. കല്ലോടി ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. എ.കെ.സി.സി. കല്ലോടി യൂണിറ്റ് പ്രസിഡന്റ് ലോറന്‍സ് കിഴക്കേപയ്യമ്പള്ളി സ്വാഗതവും എ.കെ.സി.സി. കല്ലോടി ഫൊറോന പ്രസിഡന്റ് സേവ്യര്‍ കൊച്ചുകുളത്തിങ്കല്‍ നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *