Breaking
Sat. Nov 7th, 2026

‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി

വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രശ്‌ന പരിഹാരത്തിനുമായി ഇനി എന്തെല്ലാം ചുവടുവയ്പ്പുകളാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചുകൊണ്ടാണ് വിഡിയോ. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങള്‍ക്ക് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം. രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് മോദിയുടെ വിഡിയോ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *