Breaking
Fri. Jul 24th, 2026

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.

ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാട് സ്വീകരിക്കുക മുതലായ ആവശ്യങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് മുന്നോട്ട് വച്ചിരുന്നത്. ഇന്നലെ കൊച്ചിയില്‍ മാനേജ്‌മെന്റുമായി ഒരു ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാന്‍ ഡ്രൈവേഴ്‌സ് തീരുമാനമെടുത്തിരിക്കുന്നത്.

റാപ്പിഡോ, ഒല അടക്കമുള്ള ആപ്പുകള്‍ ഉപയോഗിക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം. കേരള സര്‍ക്കാരിന്റെ കേരള സവാരി ഉള്‍പ്പെടെയുള്ള ആപ്പുകളും പ്രയോജനപ്പെടുത്തും. യൂബര്‍ ഉയര്‍ന്ന കമ്മീഷന്‍ വാങ്ങുന്നു എന്നുള്‍പ്പെടെയാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ ആരോപണം. നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് തുടര്‍ നടപടികള്‍ ആലോചിക്കുക.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *