Breaking
Sun. Sep 6th, 2026

വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി

പുല്‍പ്പള്ളി: വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ അനുസ്മരണ യോഗവും ഏരിയയുടെ കീഴിലുള്ള ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും പതാക ഉയര്‍ത്തലുകളും നടന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മധു ഉദ്ഘാടനം ചെയ്തു. ഇ.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രുഗ്മിണി സുബ്രഹ്മണ്യന്‍, എം.എസ് സുരേഷ് ബാബു, സജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സ്വാഗതവും പി ജെ പൗലോസ് നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *