പാടിച്ചിറ: പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ എയുപി സ്‌കൂളില്‍ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി വിഭാവനം ചെയ്ത ‘ബിയോണ്ട് ദ ബസ്’ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലെത്തിയത് സ്‌നേഹപൊതിയുമായാണ് .’ കരുതലാണ് ലഹരി’ എന്ന വലിയ മാനുഷിക ഭാവത്തെ ഉള്‍ക്കൊണ്ട് പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു. കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹ പൊതി എത്തിച്ചതിലൂടെ കരുതലിന്റെ വലിയ അനുഭവത്തിന് വേദിയൊരുക്കി. കരുതലായി കരുതിയ ഭക്ഷണപ്പൊതി
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിന്‍ ജോസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വര്‍ഗീസ് മുര്യന്‍ കാവിലിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കെ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ഷീബാ വര്‍ഗീസ് ഹെഡ്മാസ്റ്റര്‍ സജിന്‍ ജോസ്, ഷിമില്‍ അഗസ്റ്റിന്‍ ലഹരി വിരുദ്ധ ക്ലബ് കോര്‍ഡിനേറ്റര്‍ ശ് മെല്‍ബി സി സാംസണ്‍ ഇവ ജോജോ,റൊവാന്‍ ജിന്‍സ് എന്നിവര്‍ സംസാരിച്ചു.
