Breaking
Tue. Jul 21st, 2026

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല

പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്തു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

രാഹുൽ ആദ്യം ആവശ്യപ്പെട്ടത് NEET മായി ബന്ധപ്പെട്ട ചർച്ചകൾ ഇത് അംഗീകരിക്കാം എന്ന് ഉറപ്പ് നൽകിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ആദ്യത്തെ ആവശ്യം അംഗീകരിച്ചപ്പോൾ ധർമേന്ദ്ര പ്രധൻ്റെ രാജി ആവശ്യപ്പെട്ടു. വാക്കു മാറ്റുന്നത് നല്ലൊരു നേതാവിന് ചേർന്നതല്ല.

സമരമുഖം സംഘര്‍ഷഭരിതമായതോടെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്.

അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി. 

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *