ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 1,100 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24.
തസ്തികകളും യോഗ്യതകളും
- വെൽത്ത് എക്‌സിക്യൂട്ടീവ് (JMG/S-I)
ആകെ 1,000 ഒഴിവുകളാണ് ഉള്ളത്.
22 മുതൽ 32 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും IC 38, NISM Series V-A, XXI-A അല്ലെങ്കിൽ V-D എന്നിവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം.
ബാങ്കുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വെൽത്ത് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
മൂന്ന് വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 2 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
