Breaking
Thu. Sep 3rd, 2026

അർജന്റീന-സ്പെയിൻസ്വപ്ന ഫൈനൽ കാണാൻ“യെസ്ഭാരത് ബത്തേരിയിൽ”ബിഗ് സ്ക്രീൻ ഒരുങ്ങി

ബത്തേരി : ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്പെയിനും തമ്മിൽ മാറ്റുരക്കുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്ന ലയണൽ മെസ്സിയുടെയും ആദ്യ ലോകകപ്പിനിറങ്ങിയ ലാമിൻ യമാലിന്റെയും ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. തിങ്കളാഴ്ച പുലർച്ചെ 12:30 ന് നടക്കുന്ന സ്വപ്ന ഫൈനൽ ഒരുമിച്ചിരുന്ന് കാണാൻ വിപുലമായ സൗകര്യം ഒരുക്കുകയാണ് ബത്തേരി യെസ് ഭാരത്.
യെസ് ഭാരത് പാർക്കിംഗ് ഗ്രാണ്ടിൽ വലിയ പന്തലിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ കാണികൾക്ക് ഫ്രീ ആയി ഇരുന്ന് മത്സരം ആസ്വദിക്കാം.
ഫുട്ബോൾ പ്രേമികൾക്കായി
ലോകകപ്പിന് തുടക്കം മുതൽ തന്നെ വയനാട്ടിലെ എറ്റവും വലിയ ബിഗ് സ്ക്രീനാണ് ബത്തേരി യെസ് ഭാരത് ഒരുക്കിയിരുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *