Breaking
Tue. Sep 1st, 2026

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമം; സി ഐ പൊലീസ് കസ്റ്റഡിയിൽ

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി ഐ കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്. പൊലീസ് ഹെഡ്കോട്ടേഴ്സിലെ സി ഐ യെഹിയയെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് ഉച്ചയോടെയാണ് യെഹിയ സ്റ്റേഷനിൽ എത്തി പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചത്. സർക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചിരുന്നതായി നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി. ഫുട്ബോൾ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പിടികൂടിയ പ്രതികളെയാണ് മോചിപ്പിക്കാൻ ശ്രമിച്ചത്. വിഷയത്തിൽ അന്വേഷിക്കാൻ നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ്. റൂറൽ എസ്പി യോടാണ് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *