Breaking
Fri. Jul 17th, 2026

നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്

പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽ പരീശീലനത്തെ പ്രണയിച്ച് നീന്തൽ പരിശീലക വേഷമഴിക്കാതെ പുൽപ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവിൽ ഡീവൻസ് മാഷ് മാതൃകമാകുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലുമെത്തി വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിന് സ്വന്തമാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാംപുകളടക്കം നടത്തി ഈ അധ്യപകൻ കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ച് വരികയാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാമ്പുകൾ നടത്തിവന്നിരുന്നത്. ആദ്യമെല്ലാം നീന്തൽ പരിശീലനരംഗത്തേക്ക് കടന്നുവരുന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് കൂട്ടത്തോടെ ഈ മേഖലയിലേക്കെത്തിയതെന്ന് അധ്യാപകൻ പറഞ്ഞു.

പരിക്കുകൾക്ക് ഏറ്റവും സാധ്യത കുറവുള്ള മത്സരയിനമായ നീന്തൽ കായികക്ഷമത വർധിപ്പിക്കാനുള്ള ഉപാധി കൂടിയാണെന്നും. വയനാട്ടിലെ മിക്ക സ്‌കൂളിലെ കുട്ടികളെയും പരിശീലിപ്പിച്ചിട്ടുണ്ട്. പുൽപ്പള്ളി വേലിയമ്പം ദേവിവിലാസം സ്‌കൂളിലെ കായികാധ്യാപകനായി 31 വർഷത്തെ സർവ്വീസിന് ശേഷം വിരമിച്ചതിന് ശേഷവും കായികപ്രവർത്തനങ്ങളിൽ നിന്നും ഡീവൻസ് പിന്നോട്ടുപോകാൻ തയ്യാറായില്ല. കേരളത്തിൽ ആദ്യമായി ആയിരത്തിഅഞ്ഞൂറോളം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ നീന്തൽ അഭ്യസിപ്പിച്ചതും ഡീവൻസ് ആയിരുന്നു… മേഖലയിലെ ചെക്ക്‌ഡാമുകളിലും, കബനി നദിയിലുമെല്ലാമായായിരുന്നു നീന്തൽ പരിശീലനം നടത്തിയത്. കോച്ചിംഗ് ക്യാംപുകളാണ് നീന്തൽ പരിശീലനത്തെ വേറിട്ടുനിർത്തുന്നത് /.

നീന്തൽ എല്ലാവരും അഭ്യസിച്ചിരിക്കേണ്ടതെന്നതാണ് പലപ്പോഴും അവധിക്കാലം ആരംഭിക്കുന്നതോടെ കുട്ടികൾ വെള്ളത്തിൽ വീണ് മരിക്കുന്നത് നിത്യസംഭവമാകാറുണ്ട്. വ്യായാമത്തോടൊപ്പം ജീവൻ രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നും ഡീവൻസ് പറഞ്ഞു കുട്ടികൾക്കൊപ്പം മുതിർന്നവർക്കും നീന്തൽ പരിശീലനം നൽകി വരികയാണ് ഈ അധ്യപകൻ

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *