Breaking
Fri. Jul 17th, 2026

വയനാട്ടിൽ ആദ്യം; വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം യാഥാർത്ഥ്യമായി

വെള്ളമുണ്ട: ജനങ്ങളിലേക്ക് പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഖമർ ലൈല നിർവ്വഹിച്ചു. വയനാട് ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു നൂതന സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഓരോ വാർഡുകളിലെയും നികുതി പിരിവ് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും, പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും.
പഞ്ചായത്തിൽ നിന്നുള്ള പ്രധാന അറിയിപ്പുകൾ, അടിയന്തര സാഹചര്യങ്ങളിലെ ജാഗ്രതാ നിർദ്ദേശങ്ങൾ, വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ തീയതികൾ എന്നിവയെല്ലാം ഈ സ്മാർട്ട് കോളർ സംവിധാനത്തിലൂടെ നിമിഷങ്ങൾക്കകം വാർഡ് തലത്തിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമായി എത്തും. പരമ്പരാഗത പ്രചാരണ രീതികളിൽ നിന്നും മാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും വേഗതയേറിയതുമായ ഭരണം കാഴ്ചവെക്കുകയാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കമർലൈല ടി എം
ശ്രീമതി ലതിക എം, ചെയർപേഴ്സൺ, ധന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി,
ശ്രീമതി ആത്തിക്ക ടീച്ചർ,ചെയർപേഴ്സൺ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി,
ശ്രീമതി സൌദ കൊടുവേരി, ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി
ശ്രീമതി അബ്ദുൾ സലാം പി.കെ,ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി,
വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത് എ സി , മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *