Breaking
Fri. Jul 17th, 2026

ആലപ്പുഴ രക്ഷാപ്രവർത്തനം അട്ടിമറിക്കേസ്; എം ആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി SIT

ആലപ്പുഴ രക്ഷാപ്രവർത്തനം അട്ടിമറിക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം. എം ആർ അജിത്കുമാറിന്റെ പേര് എടുത്തു പറഞ്ഞ് തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം നൽകി. കൂടുതൽ തെളുവുകളും കൈമാറി. .കഴിഞ്ഞ മാസം
23 നാണ് എസ്ഐടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

2023 ഡിസംബർ 15ന് നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മന്ത്രിമാർ സഞ്ചരിച്ച നവകേരള ബസിനു മുന്നിൽ കരിങ്കൊടിയുമായെത്തിയവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ചു. സംഭവത്തിൽ പ്രതിഷേധം വ്യാപകമായപ്പോൾ, ഗൺമാൻമാർ നടത്തിയത് രക്ഷാപ്രവർത്തനമെന്നായിരുന്നു പിണറായി വിജയന്റെ വിചിത്ര വിശദീകരണം. വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തശേഷം ചേർന്ന ആദ്യം മന്ത്രി സഭായോഗത്തിൽ തന്നെ കേസ് പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *