Breaking
Thu. Jul 16th, 2026

ക്രൈംബ്രാഞ്ച് സംഘം പിഎസ്‍സി ആസ്ഥാനത്ത്, ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാനാവില്ലെന്ന് പിഎസ്‌സി

ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിനെതിരെ പിഎസ്‍സി. ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാൻ ആവില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് പിഎസ്‍സിയുടെ തീരുമാനം. ഉദ്യോഗാർത്ഥികൾ വിവരാവകാശ പ്രകാരം ലഭിച്ച ചോദ്യങ്ങൾക്കാണ് പി എസ് സി യുടെ മറുപടി. പരീക്ഷയുടെ വിവരങ്ങൾ നൽകണമെന്ന് നേരത്തെ വിവരാവകാശ കമ്മീഷൻ ഉത്തരവ് ഇട്ടിരുന്നു.

അതേസമയം, പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് സംഘം പിഎസ്‍സി ആസ്ഥാനത്ത് എത്തി. പിഎസ്‍സി കൈമാറിയ രേഖകളും പരിശോധിക്കുന്നു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ചെയർമാന് കത്ത് നൽകി. പിഎസ്‌സിയുടെ രഹസ്യാത്മകത നഷ്ടപ്പെടും എന്ന വാദം ഉയർത്തി നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന നിലപാടാണ് പിഎസ്‌സിക്കുള്ളത്. ഉത്തര കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളോ, ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ രഹസ്യ വിവരങ്ങളോ കൈമാറേണ്ടതില്ലെന്നാണ് തീരുമാനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *