മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്ന് മന്ത്രി റോജി എം ജോൺ. ഗവൺമെന്റ് അതികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്.അന്ന് തന്നെ പറഞ്ഞിരുന്നു ഈ കുടുംബങ്ങളെ വഴിയാധാകരമാക്കില്ലെന്ന്. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിര്മിച്ചുനൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
അത് ഇന്ന് യാഥാർഥ്യമാകുന്നു. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയത്. 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവും ഉണ്ട്. സർക്കാർ അധികാരത്തിൽ എത്തി രണ്ടാമത്തെ ദിവസമാണ് കുടിയൊഴിപ്പിക്കലിനായി പൊലീസ് വന്നത്.
പ്രശ്നം സർക്കാരിൻറെ മുൻപിൽ വന്നപ്പോൾ തന്നെ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നതിലാണ് സർക്കാർ മുന്നോട്ടുപോയത്. പാതിരാത്രികളിൽ അടക്കം നിരവധി ചർച്ചകൾ വേണ്ടിവന്നു. വിഷയം രമ്യമായി പരിഹരിക്കാൻ സാധിച്ചു. പറഞ്ഞ സമയത്തിലും മുൻപ് തന്നെ വീടുകളുടെ നിർമാണം പൂർത്തീകരിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. സഹകരിച്ച എല്ലാവർക്കും നന്ദി മന്ത്രി റോജി എം ജോൺ അറിയിച്ചു.
