Breaking
Tue. Jul 14th, 2026

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക. തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂഗര്‍ഭ ആണവകേന്ദ്രമായ പിക്കാക്സ് മൗണ്ടന്‍ ആക്രമിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. നതാന്‍സ് ആണവ കേന്ദ്രത്തിനടുത്തുള്ള സാഗ്രോസ് പര്‍വതനിരകളിലുള്ള ഭൂഗര്‍ഭ ആണവകേന്ദ്രമാണ് പിക്കാക്സ് മൗണ്ടന്‍. ഇറാന്റെ സെന്‍ട്രിഫ്യൂജ് നിര്‍മ്മാണ സംവിധാനവും യുറേനിയം സമ്പുഷ്ടീകരണവും ഇവ ദ്വീപുകളായ കിഷ്, ജാം, ഖഷാം, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു. ഇറാനിലേക്ക് ആക്രമണം ആരംഭിച്ചതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഹോര്‍മുസില്‍ വീണ്ടും അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നര മുതല്‍ ഉപരോധം നിലവില്‍ വരുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ജൂണ്‍ 18ന് പിന്‍വലിച്ച ഉപരോധമാണ് അമേരിക്ക പുനഃസ്ഥാപിക്കുന്നത്.

ഹോര്‍മുസ് ഫീസ് വിഷയത്തില്‍ ട്രംപിനെ പരിഹസിച്ച് ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം ഫീസ് കൂടുതലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചിയുടെ പരിഹാസം. അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇറാന്‍ സുരക്ഷ ഉറപ്പാക്കാമെന്നും അര്ഗചി ഹോര്‍മുസിന്റെ യഥാര്‍ഥ കാവല്‍ക്കാര്‍ ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. ഹോര്‍മുസിന്റെ കാവല്‍ മാലാഖ അമേരിക്കയാണെന്ന് ട്രംപ് ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു.

അതേസമയം, ഹോര്‍മുസിന്റെ നിയന്ത്രണം അമേരിക്ക ചിലപ്പോള്‍ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് ട്രംപ് പറഞ്ഞു. ഹോര്‍മുസില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഫോക്‌സ് ന്യൂസിനോടാണ് ട്രീപിന്റെ പ്രതികരണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *