എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദേശഭാഷാ ഭേദമന്യേ മൂന്നു തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല.
ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികളുടെ മനസ്സിൽ അവരുടെ സ്വന്തം ഗായികയായിരുന്നു ജാനകിയമ്മ. മലയാളിക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും നൈർമല്യതയുടെയും അതിമനോഹര ഭാവങ്ങൾ സമ്മാനിച്ചാണ് ജാനകിയമ്മ വിടപറയുന്നത്. ലതാമങ്കേഷ്കർക്കൊപ്പം ഇന്ത്യൻ സിനിമാസംഗീത ലോകത്തിൽ ഏറ്റവും ആരാധരുണ്ടായിരുന്നത് ജാനകിയമ്മക്കായിരുന്നു. പതിറ്റാണ്ടുകളോളം സംഗീതലോകത്തെ ധന്യമാക്കിയ ആ മാസ്മരിക ശബ്ദം ഇനിയുമെത്രയോ തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മൈസൂരുവിൽ വെച്ചായിരുന്നു എസ് ജാനകിയുടെ അന്ത്യം. 88 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
