Breaking
Thu. Sep 24th, 2026

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി സംസാരിച്ചു. അപകടത്തില്‍ മരണമടഞ്ഞത് എ. സി. തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട എം.പി, വിയറ്റ്‌നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികള്‍ വേഗത്തിലാക്കുകയും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ എം.പിയെ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *