Breaking
Wed. Oct 21st, 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ര്‍ അറിയിച്ചു.

നിലവിൽ‌ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്‌ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കോഴിക്കോട് – ബെംഗളൂരൂ യശ്വന്ത്പുര യാത്ര വെസ്റ്റ്ഹിൽ അവസാനിപ്പിച്ച് അവിടെ നിന്ന് ആരംഭിക്കും. സ്റ്റേഷനുകളിലേക്ക് കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ബസ് സൗകര്യം ഒരുക്കും.

തീവണ്ടി സർവീസുകളിൽ മാറ്റം

ട്രെയിൻ നമ്പർ- 12076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബംഗളൂരു – കോഴിക്കോട് എക്സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 16512 കോഴിക്കോട് – കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ നിന്ന് ഉച്ചയ്ക്ക് 15.40-ന് (03.40 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും വെസ്റ്റ് ഹില്ലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 12075 കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം കല്ലായിൽ നിന്ന് ഉച്ചയ്ക്ക് 13.50-ന് (01.50 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും കല്ലായിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *