Breaking
Thu. Jun 11th, 2026

തോൽവിയിൽ CPയ്ക്കും പഴി; തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ വീഴ്ച; CPIM റിവ്യൂറിപ്പോർട്ട്

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച. ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയിൽ സിപിഐയെ സിപിഐഎം പഴിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഐയ്ക്ക് വിമർശനം.

പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാൻ കഴിയുമായിരുന്നു. പയ്യന്നൂരിൽ ടിഐആ മധുസൂദനനെ മാറ്റിനിർത്താമെന്ന് പാർട്ടി നേതൃത്വത്തിന് പറയാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചില്ലെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്.

സ്ഥാന സമിതി അംഗീകരിച്ച റിവ്യു റിപോർട്ടിലാണ് വീഴ്ച സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമതന്മാർ മത്സരിച്ചത് പാർട്ടിയുടെ മതിപ്പ് കുറയ്ക്കാൻ ഇടയാക്കിയെന്നും വിമത സാന്നിധ്യം എതിർ പ്രചാര വേലയ്ക്കും ഇടയാക്കിയെന്ന് റിവ്യു റിപോർട്ടിൽ പരാമർശം.

ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയ്ക്ക് കാരണം സിപിഐയിലെ സംഘടനാ പ്രശ്നങ്ങളാണെന്നാണ് റിവ്യു റിപ്പോർട്ടിലെ വിമർശനം. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും വിമർശനമുണ്ട്. കൽപ്പറ്റ, എലത്തൂർ, കോവളം, കുട്ടനാട് മണ്ഡലങ്ങളിലെ തോൽവിയുടെ പേരിലാണ് വിമർശനം. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് തോൽപ്പിച്ചതെന്നാണ് വിമർശനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *