Breaking
Wed. Jun 10th, 2026

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം നടത്തി

ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം സര്‍വ്വജനഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ദേവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ടി.എം നളരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. സത്താര്‍ ജില്ലാ പദ്ധതി വിശദീകരണം നടത്തി. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ടി. പ്രകാശന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവ് കണക്കും , വൈസ് പ്രസിഡന്റ് സുമ വി.പി 202627 ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍.കെ ജോര്‍ജ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സുമ വി.പി സ്വാഗതവും, ഒ.കെ. പീറ്റര്‍ നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *