Breaking
Wed. Jun 10th, 2026

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. തലസ്ഥാനമായ ബെയ്റൂത്തിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദാഹിയ മേഖലയിൽ മൂന്ന് തവണ ആക്രമണം ഉണ്ടായി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

അതേസമയം ഗൾഫ് മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് ഇറാന്റെ വിദേശ ആസ്തികളുപയോഗിച്ച് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലുമെല്ലാം ഇറാൻ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ എത്രയെന്ന് കണക്കാക്കാനായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഒരു സംഘത്തോട് നിർദ്ദേശിച്ചതായാണ് വിവരം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *