Breaking
Wed. Jun 10th, 2026

ആദ്യ വിനോദ യാത്രാനുഭവത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ

കാവുംമന്ദം: തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഓർമ്മകൾ സമ്മാനിച്ച് തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാർഡിലെ തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച അകലാപ്പുഴ വിനോദയാത്ര ശ്രദ്ധേയമായി. ഇതുവരെ കടൽ കാണാത്തവരും ബോട്ട് യാത്ര ചെയ്യാത്തവരും ചുരം പോലും ഇറങ്ങാത്തവരുമായ നിരവധി തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഈ യാത്രയുടെ ഭാഗമായത്.

ആട്ടവും പാട്ടും കളികളും തമാശകളും നിറഞ്ഞ യാത്രയിൽ പങ്കെടുത്തവർ അകലാപ്പുഴയുടെ മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചു. കായലിന്റെ ഓളങ്ങളിലൂടെ നടത്തിയ ബോട്ട് സവാരി പലർക്കും ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. യാത്രയുടെ ഭാഗമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് സന്ദർശിച്ച സംഘം കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളും കരകൗശല വൈദഗ്ധ്യങ്ങളും അടുത്തറിഞ്ഞു. ഒടുവിൽ ബീച്ചിലെത്തിയ തൊഴിലാളികൾ തിരമാലകളോടൊപ്പം മണൽപരപ്പിൽ സമയം ചെലവഴിച്ചും ഐസ്ക്രീമിന്റെ മധുരം നുണഞ്ഞും സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചു. സമയാസമയങ്ങളിൽ വയറും മനസ്സും നിറയുന്ന വിഭവസമൃദ്ധമായ ഭക്ഷണവും വിനോദയാത്രയുടെ മാറ്റുകൂട്ടി. ഓരോരുത്തരുടെയും മനസ്സിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈ യാത്ര, തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ പുതുമയും ഉല്ലാസവും പകർന്ന ഒരു അനുഭവമായി മാറി. യാത്രയിൽ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും മേറ്റുമാരും അടക്കമുള്ളവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും യാത്രയുടെ വിജയത്തിന് തെളിവായി മാറി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *