Breaking
Wed. Jul 22nd, 2026

ഹാള്‍ട്ടിംഗ് പെര്‍മിറ്റ്; ഓട്ടോറിക്ഷകളുടെ പരിശോധന നടത്തി

മാനന്തവാടി: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി ഓട്ടോറിക്ഷകളുടെ രേഖകളുടെ പരിശോധന നടത്തി.
നഗരത്തില്‍ നിലവില്‍ 750 ഓളം ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. വയനാട് ജില്ലയിലെ മറ്റ് ടൗണുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഇതിനിടയില്‍ ചുരുക്കം ചില ഓട്ടോറിക്ഷകള്‍ അനധികൃതമായും നഗരത്തില്‍ ഓടുന്നുണ്ട്, ഈയ്യൊരു സാഹചര്യത്തിലാണ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ സംവിധാനമൊരുക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനങ്ങളുടെ രേഖകളുടെ പരിശോധനകളാണ് നടത്തുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഓട്ടോറിക്ഷകള്‍ക്ക് പുതിയ നമ്പറോട് കൂടിയ ഹാള്‍ട്ടിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സ്റ്റിക്കര്‍ നല്‍കും. ഈ സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് നഗരത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുകയുള്ളു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *