Breaking
Tue. Jun 2nd, 2026

‘പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്; CPIM ആത്മ പരിശോധന നടത്തണം’; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയൽ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ.

പിണറായി വിജയൻ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർത്ഥി നേതാക്കൾ മുതൽ , ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും വിമർശനം.

പ്രവർത്തി ദോഷങ്ങളും കുറ്റങ്ങളും കേൾക്കേണ്ടിവന്നത് പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ പറയുന്നു. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്‌ടിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *