Breaking
Sun. May 24th, 2026

സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് 2026; എലഗന്റ് എക്‌സൈസ് ജേതാക്കളായി

മുട്ടില്‍: സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 12 ല്‍ എലഗന്റ് എക്‌സൈസ് ടീം വിജയികളായി. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ജില്ലാ പോലീസ് ടീമിനെ 10 റണ്‍സിന് പരാജയപ്പെടുത്തിയാണ് എക്ൈസസ് ടീം തങ്ങളുടെ മൂന്നാമത് സിഎസ്പിഎല്‍ കിരീടം ചൂടിയത്. എക്‌സൈസിലെ വിനീത്, റെനി ആന്റണി എന്നിവരെ യഥാക്രമം മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍ എന്നിവരായി തെരഞ്ഞെടുത്തു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ചെയര്‍മാന്‍ പി.കെ ജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജേഷ്,മറ്റു ഭരണസമിതി അംഗങ്ങളായ അഭിലാഷ്, രവീന്ദ്രന്‍ , വിനോദ്, സാബു, രതീഷ്, ജോമോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *