Breaking
Sun. May 24th, 2026

സുവര്‍ണ്ണ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്തു

കമ്മന: കമ്മന ലിറ്റില്‍ഫ്‌ലവര്‍ ദേവാലയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനു ബന്ധിച്ച് രാവിലെ അഭിവന്ദ്യ മെത്രാന്‍ ജൂബിലി പതാക ഉയര്‍ത്തുകയും വിശുദ്ധ ബലിയര്‍പ്പിച്ച് സന്ദേശം നല്‍കി.തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട ലോഗോ നിര്‍മാണം, ജൂബിലി ഗാന രചന എന്നീ മത്സരങ്ങളില്‍ വിജയിച്ചവരെ അനുമോദിക്കുകയും ജൂബിലി ഗാനം ആലപിക്കുകയും ചെയ്തു. 

പൊതുവിദ്യാഭ്യാസം, മതബോധനം എന്നീ മേഖലകളില്‍ പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നവര്‍ക്കുള്ള ജൂബിലി സ്‌കോളര്‍ഷിപ്പു തുക അഭിവന്ദ്യപിതാവ് ഏറ്റു വാങ്ങി. കൈക്കാരന്മാരായ ദിലീപ് പന്തയ്ക്കല്‍ ഷാജി മാതേക്കല്‍ ,ബേബി പാലമറ്റം,സെക്രട്ടറി ജോസ് കുന്നത്തു കുഴി , വിവിധ കണ്‍വീനര്‍മാര്‍ എന്നിവര്‍ ജൂബിലി ഉദ്ഘാടന പരിപാടികള്‍ക്ക്  നേതൃത്വം നല്കി. യോഗത്തില്‍ ഫാ. എമ്മാനുവേല്‍ അറയ്ക്കപ്പറമ്പില്‍ സ്വാഗതം ആശംസിക്കുകയും കുമാരി അല്‍ഗ ഓരത്തിങ്കല്‍ ഇടവക ചരിത്രം അവതരിപ്പിക്കുകയും ജനറല്‍ കണ്‍വീനര്‍ ഔസേഫ് ഇണ്ടിക്കുഴ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *