Breaking
Fri. Sep 18th, 2026

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. എൽഡിഎഫിൽനിന്ന് എസി മൊയ്തീനും, എൻഡിഎയിൽനിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌.

പ്രോടെം സ്പീക്കർ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിക്കുന്നത് സാധാരണമാണ്.

രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗൽഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് ചെയർ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിണറായി വിജയൻ അനുമോദിച്ചു. അതേസമയം ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *