Breaking
Sun. May 24th, 2026

ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍


കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. നേതാക്കന്മാര്‍ക്കായി ഫ്‌ലെക്‌സ്, പരസ്യം എന്നിവ വ്യാപകമായി സ്ഥാപിക്കുന്നത് മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വിജയിക്കാന്‍ അധ്വാനിച്ച ആള്‍ മുഖ്യമന്ത്രി ആകണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ നേതാക്കള്‍ക്കും വേണ്ടി എത്ര ഫ്‌ളക്‌സ് വച്ചു, എത്ര പരസ്യം കൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി ആരുവേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അധ്വാനിക്കുന്നവര്‍ക്ക് ഫലം കിട്ടണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ തന്റെ എല്ലാ അഭിപ്രായങ്ങളും തുറന്നുപറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എം പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം മാറിയേനെയെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുധാകരനും ഷാഫി പറമ്പിലും പിണറായിക്ക് എതിരെ മത്സരിച്ചു എങ്കില്‍ സ്ഥിതി മാറിയേനെ. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വരുന്നത് ഗുണമാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *