Breaking
Fri. Oct 9th, 2026

കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി വയോധികന്‍ മാതൃകയായി.

മാനന്തവാടി: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി വയോധികന്‍ മാതൃകയായി. ഒഴക്കോടി കുളങ്ങര ഉന്നതിയിലെ ഗോപിയാണ് തനിക്ക് കിട്ടിയ പേഴ്‌സ് പോലിസ് സ്‌റ്റേഷന്‍ വഴി ഉടമസ്ഥനായ തൃശിലേരി സ്വദേശി സുരേഷ് ബാബുവിനെ ഏല്‍പ്പിച്ചത്. എട്ടായിരത്തോളം രൂപയും, സുരേഷ് ബാബുവിന്റേയും ഭാര്യയുടെയും നിരവധി രേഖകളുമായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്. മൈസൂര്‍ റോഡില്‍ നിന്നുമാണ് ഗോപിക്ക് പേഴ്‌സ് കിട്ടിയത്. തുറന്ന് നോക്കിയപ്പോള്‍ കുറച്ചധികം പണം കണ്ടയുടന്‍ ഉടമസ്ഥനെ പെട്ടെന്ന്കണ്ടെത്തി നല്‍കാനാണ് പോലീസ് സ്‌റ്റേഷനെ സമീപിച്ചതെന്നും ഗോപി പറഞ്ഞു. തുടര്‍ന്ന്മാനന്തവാടി എസ്.എച്ച്.ഒ റഫീഖ്, എ.എസ്.ഐ റോയ്‌സണ്‍ ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ സുരേഷ് ബാബു പേഴ്‌സ് കൈപ്പറ്റി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *