വയനാട്ടില്‍ ബിജെപി നില മെച്ചപ്പെടുത്തി

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപി നില മെച്ചപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ വോട്ട് നേടി. കല്‍പ്പറ്റയില്‍ ജനവിധി തേടിയ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ 19,175 വോട്ട് നേടി. 2011ല്‍ മണ്ഡലത്തില്‍ ബിജെപിയിലെ പി.ജി. ആനന്ദ്കുമാറിന് 6,580 വോട്ടാണ് ലഭിച്ചത്. 2016ല്‍ ഇതേ പാര്‍ട്ടിയിലെ കെ. സദാനന്ദന്‍ 12,938 വോട്ട് കരസ്ഥമാക്കി. 2021ല്‍ മണ്ഡലത്തില്‍ ബിജെപിയിലെ ടി.എം. സുബീഷായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 14,113 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
മാനന്തവാടി മണ്ഡലത്തില്‍ ഇക്കുറി ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ പി. ശ്യാംരാജ് 19,681 വോട്ട് ലഭിച്ചു. 2011ല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഇരുമുട്ടൂര്‍ കുഞ്ഞിരാമനു 5,732 വോട്ടാണ് ലഭിച്ചത്. 2016ല്‍ കെ. മോഹന്‍ദാസിലൂടെ വോട്ട് 16,230 വോട്ടായി വര്‍ധിപ്പിച്ചു. 2021ല്‍ ബിജെപിയിലെ മുകുന്ദന്‍ പള്ളിയറയ്ക്ക് 13,142 വോട്ടാണ് ലഭിച്ചത്.
ബത്തേരിയില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ എ.എസ്. കവിതയ്ക്ക് 31,308 വോട്ടാണ് ലഭിച്ചത്. 2016ല്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 27,920 വോട്ടാണ് കിട്ടിയത്. 2021ലും മണ്ഡലത്തില്‍ സി.കെ. ജാനുവായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 15,198 വോട്ടാണ് നേടാനായത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *