Breaking
Wed. Nov 11th, 2026

സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സിന് യൂണിവേഴ്സിറ്റി അനുമതി മാത്രം മതി; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി റോജി എം. ജോൺ

2026 നവംബർ 11 ബുധൻ

തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴ്സിറ്റിയുടെ അനുമതി മാത്രം മതിയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഇതിനായി സെക്രട്ടറിയേറ്റിൽ കയറിയിറങ്ങി സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മെറിറ്റും സംവരണവും അട്ടിമറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്വകാര്യ സർവകലാശാലാ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനാണ് യൂണിവേഴ്സിറ്റിയുടെ അനുമതി മാത്രം മതിയെന്ന തീരുമാനം.

ഫീസ് ഘടനയിലോ സംവരണത്തിലോ മെറിറ്റിലോ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അനുമതിക്കായി തടസ്സപ്പെട്ട സ്വകാര്യ സർവകലാശാലാ ബില്ലിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. വിദ്യാർഥികളുടെ സമരങ്ങളെയും പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ഗവർണറുമായി ഭരണപരമായ കാര്യങ്ങളിൽ സഹകരിക്കുമെങ്കിലും വിദ്യാഭ്യാസ രംഗത്തെ സംഘപരിവാർവൽക്കരണത്തെ എതിർക്കുമെന്നും റോജി എം. ജോൺ വ്യക്തമാക്കി. സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *