Breaking
Mon. Oct 26th, 2026

കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

2026 ഒക്ടോബർ 26 തിങ്കൾ

കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സ്റ്റേഷൻ മുറ്റത്തേക്ക് രണ്ടു കാറുകൾ ഓടിച്ചു കയറ്റി അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഒരു കാറിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി.

സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായവർ സ്ഥിരം ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണോ എന്നും പ്രദേശത്ത് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *