Breaking
Sun. Oct 25th, 2026

‘സീനിയറായ സഞ്ജു ആ റിസ്ക് എടുക്കണമായിരുന്നു’; വൈഭവിനെ ഓപ്പണറാക്കാതിരുന്നതിനെതിരെ വിമര്‍ശനവുമായി കാര്‍ത്തിക്

2026 ഒക്ടോബർ 25 ഞായർ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണറാക്കുകയും വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിലിറക്കുകയും ചെയ്ത ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ഇതുവരെ കളിച്ചിട്ടില്ലാത്ത പൊസിഷനിൽ ഇറങ്ങി എട്ട് പന്തിൽ നാല് റൺസെടുത്ത് പുറത്തായതിന് പഴി കേൾക്കേണ്ടത് വൈഭവ് അല്ലെന്നും മറിച്ച് ടീം മാനേജ്‌മെന്‍റാണെന്നും സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംസാരിക്കവെ കാർത്തിക് വ്യക്തമാക്കി. ടീമിലെ പരിചയസമ്പന്നനും മുതിർന്ന താരവുമായ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറുകയും വൈഭവിനെ ഓപ്പണറായി കളത്തിലിറക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.

വൈഭവ് സൂര്യവംശി എവിടെ കളിക്കുമ്പോഴാണ് അവന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുക എന്ന് ചിന്തിക്കണം. അവൻ ഒരു ഓപ്പണറാണ്. മധ്യനിരയിൽ കളിച്ച് പരിചയമില്ലാത്ത ഒരു 15-കാരൻ പയ്യനെയാണ് മൂന്നാം നമ്പറിലേക്ക് തള്ളിയിട്ടത്. ഇത്തരം ഘട്ടങ്ങളിലാണ് സീനിയർ താരങ്ങൾ മുന്നോട്ട് വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ജയിച്ചു എന്നത് വേറെ കാര്യം, പക്ഷേ വൈഭവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവൻ ഓപ്പണറായി തന്നെ കളിക്കണമായിരുന്നുവെന്നും കാർത്തിക് പറഞ്ഞു. ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക സഞ്ജു സാംസൺ ഏത് ബാറ്റിംഗ് ഓർഡറിലും കളിക്കാൻ പ്രാപ്തിയുള്ള താരമാണെന്ന് ചൂണ്ടിക്കാണിച്ച കാർത്തിക്, അഭിഷേക് ശർമ്മയും വൈഭവും ഒരേ ശൈലിയിലുള്ള ഓപ്പണർമാരാണെന്നും കൂട്ടിച്ചേർത്തു.

അതുകൊണ്ടുതന്നെ സീനിയർ താരം എന്ന നിലയിൽ സഞ്ജു മൂന്നാം നമ്പറിലേക്ക് മാറുന്നതായിരുന്നു ടീമിന് ഏറ്റവും അനുയോജ്യം. ഇനി മധ്യനിര ശക്തിപ്പെടുത്താനാണ് മാനേജ്‌മെന്‍റ് ലക്ഷ്യമിട്ടതെങ്കിൽ വൈഭവിന് പകരം ശിവം ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നും, വൈഭവിനെ കളിപ്പിക്കുമ്പോൾ അവന്റെ സ്വാഭാവിക ബാറ്റിംഗ് പൊസിഷനായ ഓപ്പണിംഗ് തന്നെ നൽകണമായിരുന്നുവെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *