Breaking
Sun. Oct 25th, 2026

കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം

കൽപ്പറ്റ : കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ വിപണന മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം . വിവിധ കേന്ദ്ര – കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.

കൃഷി വകുപ്പ്, നബാർഡ് , എസ് എഫ് എ സി . എന്നിവക്ക് പുറമെ സ്വതന്ത്രമായും പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെയും കേരള എഫ് പി ഒ എഫ് പി സി കൺസോർഷ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. വയനാട് ജില്ലയിലെ 24 കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികൾ ബിസിനസ് മീറ്റിൽ പങ്കെടുത്തു.

വയനാട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശി മുഖ്യപ്രഭാഷണം നടത്തി.
എഫ്. പി. ഒ കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ വിഷയാവതരണം നടത്തി. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷനായി.

ആത്മ പ്രൊജക്ട് ഡയറക്‌ടർ മുഹമ്മദ് ഫൈസൽ ,
കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എ ആർ ചിത്ര എന്നിവർ കൃഷി വകുപ്പ് പദ്ധതികളെക്കുറിച്ച് വിഷയം അവതരിപ്പിച്ചു.

കൺസോർഷ്യം ജില്ലാ പ്രസിഡണ്ട് അച്യുതൻ ചർച്ചക്ക് നേതൃത്വം നൽകി. കൺസോർഷ്യം സി.ഇ . ഒ . പി .യു . സജി മോഡറേറ്ററായി. അലി ബ്രാൻ, ഒ എ വീരേന്ദ്രകുമാർ, സി.വി.ഷിബു, ഫാ. വർഗീസ് മറ്റമന തുടങ്ങിയവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *