Breaking
Fri. Oct 23rd, 2026

ഗ്യാനേഷ് കുമാറിനെതിരെ കർഷകർ തെരുവിലേക്ക്; ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം

2026 ഒക്ടോബർ 23 വെള്ളി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഇന്ത്യയിലുടനീളമുള്ള ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും . പ്രകാശ് രാജ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുക്കുന്ന എസ്‌ഐആറിനെതിരായ സിറ്റിസണ്‍ മാര്‍ച്ചിനും സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദി ഭരണകൂടം പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, അവരെ സംരക്ഷിക്കാൻ കർഷകർ രംഗത്തിറങ്ങാൻ നിർബന്ധിതരാകുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.കുറ്റക്കാരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും, യൂണിഫോം ധരിച്ചവരായാലും സാമൂഹ്യവിരുദ്ധരായാലും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *