Breaking
Thu. Oct 22nd, 2026

കോവളം സ്പാ പീഡനം: ആന്ധ്രാ സ്വദേശിനിയുമായി ഫോണിൽ ബന്ധപ്പെട്ടു, അനുരൂപിന്റെ പെൺസുഹൃത്തിലേക്കും അന്വേഷണം

2026 ഒക്ടോബർ 22 വ്യാഴം

തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന്റെ പെണ്‍സുഹൃത്തിലേക്കും അന്വേഷണം നീളുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുമായി പെണ്‍സുഹൃത്ത് ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനുള്ള നീക്കമാണു പൊലീസ് നടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ സ്പായിലേക്ക് എത്തിക്കുന്നതില്‍ പെണ്‍സുഹൃത്ത് ഇടപെട്ടിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാനാണിത്.

കൂടുതല്‍ പെണ്‍കുട്ടികളെ ജില്ലയിലെ മറ്റു സ്പാകളിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അനുരൂപിനു കൂടുതല്‍ സ്പാകളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. അതിനിടെ, കേസില്‍ അന്തര്‍സംസ്ഥാന ബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം കണ്‍ട്രോള്‍ റൂം എസിപി സി.ചന്ദ്രകുമാറിനെ ഏല്‍പ്പിച്ചു. ആന്ധ്രയിലെ പെണ്‍കുട്ടിയുടെ സ്ഥലത്തെത്തി പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിനിടെ തമിഴ്‌നാട്ടില്‍നിന്നു ഗുഡുവാഞ്ചേരി പൊലീസും അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. അവിടെയുള്ള സ്പായില്‍ വച്ചും പീഡനമുണ്ടായെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗുഡുവാഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *