Breaking
Thu. Oct 22nd, 2026

പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

2026 ഒക്ടോബർ 22 വ്യാഴം

ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഗൾഫിലായിരുന്ന പ്രിയങ്ക ഈയടുത്താണ് നാട്ടിലെത്തിയത്. എന്നാൽ നാട്ടിലെത്തിയത് മുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപരമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു.

ഇന്നലെ രാത്രി മദ്യപിച്ച് ലയത്തിലെത്തിയ പ്രിൻസ് പ്രിയങ്കയുമായി വീണ്ടും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രിൻസിനെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ പിടികൂടി. പീരുമേട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *