Breaking
Wed. Oct 21st, 2026

‘വിഷന്‍ 2050’; വിദഗ്ധ സമിതി യോഗം ചേര്‍ന്നു

തലപ്പുഴ: 2050 വരേയുള്ള തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ വികസനം ലക്ഷ്യമിട്ട് വിദഗ്ധ സമിതിയോഗം ചേര്‍ന്നു. 15-ാം പഞ്ചവത്സര പദ്ധതിയുടെ നയരൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു മോഡറേറ്ററായിരുന്നു. കാരവന്‍ മുന്‍ എക്‌സി.എഡിറ്റര്‍ ഡോ.വിനോദ് കെ. ജോസ്, എല്‍.എസ്.ജി.ഡി. മുന്‍ ജോയിന്റ് ഡയറക്ടര്‍ പി. ജയരാജ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, കാര്‍ഷിക വിദഗ്ധന്‍ ഡോ.കുര്യന്‍ എള്ളുമന്ദം, കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസ് ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. എം.പി. അനില്‍, റിട്ട.ടി.ഡി.ഒ. എം.മജീദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എസ്.സി, എസ്.ടി. വികസനം തുടങ്ങിയ മേഖലകളില്‍ മുന്‍ഗണന നല്‍കി15ാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *