Breaking
Wed. Oct 21st, 2026

“MEDHA 2026 – പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു

വയനാട് ജില്ലാ ഭരണകൂടത്തിന്റെയും DCIP Wayanad-ന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “MEDHA 2026 – പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു.
വിവിധ മേഖലകളിലെ അറിവുകൾ പങ്കുവയ്ക്കാനും, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പൊതുവിജ്ഞാനം, ചിന്താശേഷി, നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചത്. മുട്ടിൽ ഡബ്ല്യൂ. എം. ഓ ആർട്സ് & സയൻസ് കോളേജിൽ വെച്ചു നടന്ന ക്വിസിൽ
ഡെപ്യൂട്ടി കളക്ടർ ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായി. അറിവിനെയും കഴിവിനെയും മത്സരബോധത്തോടൊപ്പം സൗഹൃദപരമായി അവതരിപ്പിക്കുന്ന ഒരു വേദിക്ക് ജില്ലാ ഭരണ കൂടം അവസരമൊരുക്കി. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് ട്രെയിനികളായ ആൻ മരിയ, അനഖ ദാസ്, നവ്യ റ്റി.ജി., ശിഖ പി.എസ്., അസിൻ മരിയ എന്നിവർ
നേതൃത്വം നൽകി. മുട്ടിൽ ഡബ്ല്യൂ. എം. ഓ. കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമലത. സി. പി. ക്യാഷ് പ്രൈസ് നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *