റിപ്പണ്‍: വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസിയുടെയും വിംസ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ മൂപ്പൈനാട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി വിംസ് പ്രിവിലേജ് കാര്‍ഡ് വിതരണവും ആരോഗ്യബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. റിപ്പണ്‍ ദാറുല്‍ ഉലൂം മദ്‌റസാ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സി.ടി. ഉനൈസ് ഉദ്ഘാടനം ചെയ്തു. ചികിത്സാ ആനുകൂല്യങ്ങളെക്കുറിച്ച് വിംസ് ഹോസ്പിറ്റല്‍ പ്രതിനിധികള്‍ വിശദീകരിച്ചു. ഡോ. നവീന്‍ ഹരിദാസും ഡോ. ശ്രീരാജും ആരോഗ്യബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ജസീം വിദ്യാഭ്യാസം, സാമ്പത്തിക അച്ചടക്കം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കെഎംസിസി പ്രവര്‍ത്തകരും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ആരോഗ്യപരിരക്ഷയും ബോധവല്‍ക്കരണവും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്ന ശ്രദ്ധേയമായ സംരംഭമായി.
