Breaking
Tue. Oct 20th, 2026

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റക്കാരുടെ ആദ്യകാല വിദ്യാലയവും 1905ല്‍ സ്ഥാപിതവുമായ ബോര്‍ഡ് സ്‌കൂള്‍ (കല്‍പ്പറ്റ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍) പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘തിരികെ സ്‌കൂളിലേക്ക്’സംഘടിപ്പിച്ചു. ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോര്‍ക്കാനുമായി നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും മുന്‍ പിടിഎ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.ചടങ്ങില്‍ വെച്ച് സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍വ്വവിദ്യാര്‍ത്ഥി അസോസിയേഷന്‍ ഔദ്യോഗികമായി രൂപീകരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയും മുന്‍ പിടിഎ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ഗിരീഷ് കല്‍പ്പറ്റയെ പ്രസിഡന്റായും ഗ്ലാഡ്‌സന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നഗരമധ്യത്തില്‍ ചുറ്റുഭാഗവും കെട്ടിടങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വിദ്യാലയത്തിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനായി, സ്‌കൂള്‍ കൂടുതല്‍ സൗകര്യപ്രദമായ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റപ്പെടാന്‍ പോകുന്ന സാഹചര്യത്തില്‍ നടത്തിയ ഈ കൂട്ടായ്മ ഏവര്‍ക്കും ഹൃദ്യമായി. ചടങ്ങ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗിരീഷ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി മെഹബൂബ്, അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ രഞ്ജിത്ത്, മുന്‍ അധ്യാപകരായ സെലീന ടീച്ചര്‍, ട്രീസ ടീച്ചര്‍ അശോകന്‍ മാസ്റ്റര്‍, ശോഭന ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *