Breaking
Sun. Oct 18th, 2026

‘ഭയപ്പെടില്ല, പിന്നോട്ടുപോകില്ല, ഇതൊരു നീണ്ട പോരാട്ടം, നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാര്‍’:…

2026 ഒക്ടോബർ 18 ഞായർ

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ. ഭയപ്പെടില്ലെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും നീണ്ട പോരാട്ടത്തിന് പൂര്‍ണമായും തയ്യാറാണെന്നും ദീപ്‌കെ പറഞ്ഞു. സിജെപി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയില്‍ മോചിതരായാല്‍ വീണ്ടും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ദീപ്‌കെ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍, നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും ഉള്‍പ്പെടെ, ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഭയപ്പെടുകയോ പിന്നോട്ടുപോകുകയോ ചെയ്യില്ല. ഇതൊരു നീണ്ട പോരാട്ടമാണ്, അതിനെ നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറാണ്. സൗരവും അശുതോഷും എത്തിയാല്‍ നമ്മള്‍ ഒരുമിച്ചുകൂടി വീണ്ടും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കും. ഇരുവരെയും ഇന്ന് തന്നെ വിട്ടയക്കുമെന്നാണ് പ്രതീക്ഷ.’ -ദീപ്‌കെ പറഞ്ഞു.

വെള്ളിയാഴ്ച തിരംഗ മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസ് അഭിജീത് ദീപ്‌കെയെ അറസ്റ്റ് ചെയ്തിരുന്നു. 24 മണിക്കൂറിന് ശേഷം ഇന്നലെയാണ് മജിസ്‌ട്രേറ്റ് ഉപാധികളോടെ ദീപ്‌കെക്ക് ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷത്തേക്ക് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കുക, അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, അനധികൃത സംഘംചേരല്‍ നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

അതേസമയം, ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ‘ജയിലിലുള്ള എന്റെ സഹോദരങ്ങള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നു’ എന്ന് ദീപ്കെ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് പറഞ്ഞിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *