Breaking
Sun. Oct 18th, 2026

ബേക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന; തീരുമാനം റദ്ദാക്കും

2026 ഒക്ടോബർ 18 ഞായർ

തിരുവനന്തപുരം: ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താനുള്ള തീരുമാനം റദ്ദാക്കും. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചന്നാണ് വിലയിരുത്തൽ. അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി വരും. അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയതിൽ നിയമപദേശം തേടും. നിയമോപദേശംതേടാൻ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തില്‍ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ലൈസന്‍സ് നല്‍കിയ സാഹചര്യവും അതിന് പിന്നിലെ ഫയല്‍നീക്കങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർട്ടി വൈൻ വിതരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. മുൻ സർക്കാരിന്‍റെ കാലത്ത് നൽകിയ അപേക്ഷയിലാണ് വിൽപനക്ക് അനുമതി നൽകിയത്. തീരുമാനത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ലിജു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം റദ്ദാക്കാനൊരുങ്ങുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *